22 November Friday

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ജമ്മുവിലെത്തി മോദി

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024

ശ്രീനഗർ
ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. 18ന് നടക്കുന്ന ആദ്യഘട്ടത്തിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന്റെ ഭാ​ഗമായി ജമ്മുവിലെ ദോഡ ജില്ലയിൽ സംഘടിപ്പിച്ച റാലിയിലാണ് മോദി ശനിയാഴ്ച പങ്കെടുത്തത്. ജമ്മു കശ്മീരിൽ ഭീകരവാദം അന്ത്യശ്വാസം വലിക്കുകയാണെന്ന് മോദി പറഞ്ഞു. കുടുംബാധിപത്യമാണ് ജമ്മു കശ്മീരിനെ തകര്‍ത്തത്. പൊലീസിനും സൈന്യത്തിനും നേരെ എറിഞ്ഞിരുന്ന കല്ലുകള്‍ ഇപ്പോൾ പുതിയ ജമ്മു കശ്മീര്‍ കെട്ടിപ്പടുക്കാനാണ് ഉപയോ​ഗിക്കുന്നത്.

പൂര്‍ണ സംസ്ഥാന പദവി പുനസ്ഥാപിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും  മോദി പറഞ്ഞു. എന്നാൽ മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിൽ വന്ന് 98 ദിവസത്തിനിടെ ജമ്മു കശ്മീരിൽ 25 ഭീകരാക്രമണങ്ങളുണ്ടായതായി കോൺ​ഗ്രസ് തിരിച്ചടിച്ചു.

21 സേനാം​ഗങ്ങള്‍ വീരമൃത്യുവരിച്ചു. സമാധാനപരമായിരുന്ന ജമ്മുവിലെ ദോഡയിലും റിയാസിയിലുമടക്കം ഭീകരാക്രമണങ്ങള്‍ കൂടിയതായും കോൺ​ഗ്രസ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിലെ കുരുക്ഷേത്രയിലും ശനിയാഴ്ച മോദി പ്രചാരണത്തിനെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top