22 December Sunday

മോദിക്ഷേത്രം നിര്‍മിച്ച 
നേതാവും ബിജെപിവിട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

മോദിപ്രതിമയ്ക്കു മുന്നിൽ മയൂര്‍ മുണ്ഡെ (ഫയൽ ചിത്രം)


പുണെ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുവേണ്ടി പുണെയില്‍ ക്ഷേത്രം നിര്‍മിച്ച നേതാവ് മയൂര്‍ മുണ്ഡെ ബിജെപി വിട്ടു. ശ്രീ നമോ ഫൗണ്ടേഷൻ നേതാവും ഛത്രപതി ശിവജി ന​ഗര്‍ യുവമോര്‍ച്ച വൈസ് പ്രസിഡന്റുമാണ്‌ മുണ്ഡെ. വിശ്വസ്‌തരെ ബിജെപി അവഗണിക്കുകയാണെന്നും മറ്റു  പാര്‍ടികൾ വിട്ടുവരുന്നവര്‍ക്കാണ് പരിഗണനയെന്നും രാജിക്കത്തില്‍ പറഞ്ഞു.

ശിവാജി ന​ഗറിലെ  ബിജെപി എംഎൽഎ  പ്രധാന പദ്ധതികളൊന്നും കൊണ്ടുവന്നില്ലെന്നും മുണ്ഡെ പറഞ്ഞു. ജയ്‌പുരിൽ നിന്ന് മാര്‍ബിളും റെഡ് സ്റ്റോണും എത്തിച്ചാണ് 2021ൽ  മോദിക്ഷേത്രം പണിതത്.  ‘വിഗ്രഹം’ സംരക്ഷിക്കാൻ കട്ടിയുള്ള ​ഗ്ലാസും സ്ഥാപിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top