22 December Sunday

പുടിനുമായി ഫോണിൽ സംസാരിച്ച്‌ മോദി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024


ന്യൂഡൽഹി
ഉക്രയ്‌ൻ, പോളണ്ട്‌ സന്ദർശനം കഴിഞ്ഞ്‌ മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിനുമായി ഫോണിൽ സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സവിശേഷവും തന്ത്രപരവുമായ ബന്ധം ശക്തിപ്പെടുത്തുന്നത്‌ സംബന്ധിച്ച്‌ സംസാരിച്ചുവെന്ന്‌ മോദി ‘എക്‌സിൽ’ കുറിച്ചു. റഷ്യ–-ഉക്രയ്‌ൻ സംഘർഷം, ഉക്രെയ്‌ൻ സന്ദർശനം തുടങ്ങിയവയും സംസാരിച്ചു. സംഘർഷം അവസാനിപ്പിക്കാനുള്ള സ്ഥിരവും സമാധാനപരവുമായ പരിഹാരത്തിന് ഇന്ത്യയുടെ പിന്തുണ ആവർത്തിച്ച്‌ വാഗ്‌ദാനം ചെയ്‌തതായും പ്രധാനമന്ത്രി കുറിച്ചു. തിങ്കളാഴ്‌ച അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡനുമായും മോദി ഫോണിൽ സംസാരിച്ചിരുന്നു. ഉക്രയ്‌ൻ സന്ദർശനവും ബംഗ്ലാദേശിലെ സ്ഥിതിഗതികളും ബൈഡനെ ധരിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top