കീവ്
യുദ്ധത്തിന് അവസാനം കാണാൻ റഷ്യയും ഉക്രയ്‌നും ചർച്ച നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച കീവിലെത്തിയ മോദി ഉക്രയ്‌ൻ പ്രസിഡന്റ് വ്‌ലോദിമിർ സെലൻസ്കിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം പറഞ്ഞത്. ഗുണകരമായ പല നിർദേശങ്ങളും ചർച്ചയിൽ ഉയർന്നുവന്നെന്ന് വിദേശമന്ത്രി എസ് ജയ്‌ശങ്കർ പറഞ്ഞു. പോളണ്ടിൽനിന്ന് ട്രെയിൻ മാർഗമാണ് മോദി കീവിൽ എത്തിയത്.
കൃഷി, ഭക്ഷ്യസുരക്ഷ, മരുന്നുകൾ, സാംസ്കാരിക, മാനവിക സഹായങ്ങൾ എന്നീ മേഖലയിൽ കൂടുതൽ സഹകരണം ഉറപ്പാക്കാൻ നാല് കരാറുകളിൽ ഒപ്പിട്ടു. ഉഭയകക്ഷി സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ തലത്തിൽ പ്രത്യേക കമീഷനെ നിയോഗിക്കാനും തീരുമാനിച്ചു. ശനിയാഴ്ച ഉക്രയ്‌ൻ സ്വാതന്ത്ര്യദിനം ആഘോഷിക്കാനിരിക്കെയാണ് മോദിയുടെ സന്ദർശനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..