23 December Monday
കുവൈത്തിന്റെ 
പരമോന്നത ബഹുമതി 
മോദിക്ക്‌ സമ്മാനിച്ചു

കുവൈത്ത് അമീറുമായി മോദി 
കൂടിക്കാഴ്ച നടത്തി

അനസ് യാസിന്‍Updated: Monday Dec 23, 2024


മനാമ
രണ്ട് ദിവസത്തെ സന്ദർശനത്തിനായി കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി. അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി സബാഹ് അൽ ഖാലിദ് അൽ സബാഹ്, പ്രധാനമന്ത്രി അഹമ്മദ് അൽ അബ്ദുള്ള അൽ സബാഹ് എന്നിവരുമായാണ്‌ ചർച്ച നടത്തിയത്‌. കുവൈത്തിന്റെ വികസനത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകളെ അമീർ അഭിനന്ദിച്ചു. അമീറുമായുള്ള കൂടിക്കാഴ്ചയിൽ ഫാർമസ്യൂട്ടിക്കൽസ്, ഐടി, ഫിൻടെക്, ഇൻഫ്രാസ്ട്രക്ചർ, സുരക്ഷ തുടങ്ങിയ പ്രധാന മേഖലകളിലെ സഹകരണം ചർച്ച ചെയ്തതായി മോദി എക്‌സിൽ കുറിച്ചു.

കുവൈത്ത് പ്രധാനമന്ത്രിയുമായുളള ചർച്ചകൾക്കുശേഷം പ്രതിരോധം,  സാംസ്‌കാരിക വിനിമയം, കായികമേഖല, സൗരോർജം എന്നീ മേഖലയിലെ സഹകരണത്തിനായുള്ള ധാരണപത്രത്തിലും ഇരു പ്രധാനമന്ത്രിമാരും ഒപ്പിട്ടു. ചർച്ചകൾക്ക് മുന്നോടിയായി ഞായറാഴ്ച ബയാൻ കൊട്ടാരത്തിൽ പ്രധാനമന്ത്രിക്ക് ഗാർഡ് ഓഫ് ഓണർ നൽകി. കുവൈത്തിന്റെ പരമോന്നത ബഹുമതിയായ ‘ദി ഓർഡർ ഓഫ് മുബാറക് അൽ കബീർ' നരേന്ദ്രമോദിക്ക് അമീർ സമ്മാനിച്ചു. സൗഹൃദത്തിന്റെ അടയാളമായി നൽകുന്ന ബഹുമതിയാണിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top