ചണ്ഡീഗഢ് > പഞ്ചാബിൽ ആറ് നില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ 2 ആയി. ഹിമാചൽ സ്വദേശിനിയായ യുവതിയും ഒരു പുരുഷനുമാണ് മരിച്ചത്. യുവതിയെ ഗുരുതര പരിക്കുകളോടെ ഇന്നലെ വൈകിട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇന്ന് നടത്തിയ തിരച്ചിലിലാണ് ഒരു പുരുഷന്റെ മൃതദേഹം കൂടി കണ്ടെത്തിയത്.
മൊഹാലിയിലെ സൊഹാന ഗ്രാമത്തിൽ ഇന്നലെയാണ് അപകടമുണ്ടായത്. ആറു നില കെട്ടിടമാണ് തകർന്നു വീണത്. ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. എൻഡിആർഎഫ്, പൊലീസ്, അഗ്നി രക്ഷാ സേന എന്നീ സംഘങ്ങൾ രക്ഷാപ്രവർത്തനം നടത്തിവരികയാണ്.
അപകടകാരണം വ്യക്തമല്ല. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് മൊഹാലി എസ്എസ്പി ദീപക് പരീഖ് പറഞ്ഞു. സമീപത്തെ ബേസ്‌മെന്റ് കുഴിച്ചതാണ് അപകടത്തിന് കാരണമെന്നാണ് സംശയം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..