26 December Thursday

കള്ളപ്പണം വെളുപ്പിക്കൽ കേസ്; മുൻ ക്രിക്കറ്റ് താരം അസ്ഹറുദ്ദീന് ഇഡിയുടെ സമൻസ്

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024

ന്യൂഡൽഹി > കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന് ഇഡിയുടെ സമൻസ്.  അസ്ഹറുദ്ദീന്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ (എച്ച്സിഎ) പ്രസിഡന്റായിരുന്ന കാലത്തെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചായിരുന്നു നോട്ടീസ്. എന്നാൽ അസ്ഹറുദ്ദീൻ ഹാജരായില്ലെന്നും കൂടുതൽ സമയം ആവശ്യപ്പെട്ടെന്നുമാണ് വിവരം. എച്ച്സിഎയിൽ 20 കോടിയോളം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നെന്ന കേസിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പിന്നീടാണ് കേസ് ഇഡി അറസ്റ്റ് ചെയ്തത്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top