25 December Wednesday

എംബിബിഎസ് സീറ്റ് വാ​ഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; ഒരാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2024

ചെന്നൈ > എംബിബിഎസ് സീറ്റ് വാ​ഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. പത്തനംതിട്ട സ്വദേശിയാണ് ചെന്നൈ വിമാനത്താവളത്തിൽ നിന്ന് പിടിയിലായത്. മലേഷ്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

തമിഴ്നാട്ടിലെ പ്രമുഖ കോളേജിൽ എംബിബിഎസ് സീറ്റ് വാ​​ഗ്ദാനം ചെയ്ത് കോടികളാണ് ഇയാൾ വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്നും തട്ടിയത്. വൈദികനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷമായിരുന്നു തട്ടിപ്പ്. 60മുതൽ 80 ലക്ഷത്തോളം രൂപയാണ് ഇയാൾ രക്ഷകർത്താക്കളിൽ നിന്നും തട്ടിയെടുത്തിരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top