22 December Sunday

ബാബർ കാലഘട്ടത്തിലെ ഹിന്ദു ക്ഷേത്രമെന്നാരോപണം; യുപി സംഭലിലെ മസ്ജിദിലും സർവേ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024

photo credit:X

ലഖ്‌നൗ> ഉത്തർപ്രദേശിലെ സംഭൽ പട്ടണത്തിലെ പ്രശസ്തമായ ചന്ദൗസി ഷാഹി ജമാ മസ്ജിദ്‌ ക്ഷേത്രം തകർത്ത് നിർമ്മിച്ചതാണെന്ന വാദത്തിൽ പരിശോധന നടത്താന്‍ ഉത്തരവിട്ട് ജില്ലാകോടതി.

ജുമാമസ്ജിദ് ഹരിഹർ ക്ഷേത്രമാണെന്നും ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമ്മിച്ചതെന്നും അവകാശപ്പെട്ട്  ഋഷിരാജ് ഗിരി എന്ന വ്യക്തി നൽകിയ അപേക്ഷയിലാണ്‌ ജില്ലാ കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ സർവേ നടത്തിയത്‌. പള്ളിയുടെ സർവേ നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചു. സംഭവത്തെ  തുടര്‍ന്ന് പ്രദേശത്ത്‌ സംഘർഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്‌. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top