23 December Monday

മകളെ കൊന്ന് സ്യൂട്ട്കേസിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു: അമ്മ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

മുസാഫര്‍പുർ > അമ്മ, മകളെ കഴുത്തറുത്ത് കൊന്നതിനു ശേഷം സ്യൂട്ട്കേസിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. ശനിയാഴ്ചയാണ് മുസാഫര്‍പുരിലെ മിനാപുരില്‍ പാര്‍പ്പിടസമുച്ചയത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന്  മൂന്നുവയസ്സുകാരിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. മൂന്നുവയസ്സുകാരിയുടെ കൊലപാതകത്തില്‍ മാതാവ് കാജലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
 

വിവാഹബന്ധം വേർപിരിയാൻ മകൾ തടസമായതുകൊണ്ടാണ് കൊലപാതകം നടത്തിയെന്നാണ് കാജലിന്റെ മൊഴി. ടിവി ഷോ 'ക്രൈം പട്രോള്‍' ആണ് കൊലപാകത്തിന് പ്രേരണയെന്ന് യുവതിയുടെ മൊഴിയിലുണ്ട്.

മൃതദേഹം സ്യൂട്ട്‌കേസിലാക്കിയ നിലയില്‍ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണത്തിൽ യുവതിയുടെ വീടിന്റെ തറയിലും സിങ്കിലും ടെറസ്സില്‍നിന്നും രക്തക്കറ കണ്ടെത്തി. കൊലപാതകം നടന്ന ദിവസം അമ്മായിയുടെ വീട്ടിലേക്ക് പോയതായി യുവതി ഭര്‍ത്താവ് മനോജിനെ വിളിച്ച് അറിയിച്ചിരുന്നു. മനോജ് നല്‍കിയ പരാതിയില്‍ പൊലീസ് കാജലിനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയ്‌ക്കൊടുവില്‍ ആൺസുഹൃത്തിന്റെ വീട്ടിൽ നിന്നുമാണ് കാജലിനെ പിടികൂടിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top