21 December Saturday

നവജാത ശിശുവിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു: അമ്മ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024

ചെന്നൈ > നവജാത ശിശുവിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു. അമ്മയടക്കം മൂന്നു സ്ത്രീകൾ പൊലീസ് പിടിയിൽ. സാമിചെട്ടിപാളയത്തിനടുത്തുള്ള ചിന്നക്കണ്ണൻപുത്തൂരിലെ എ നന്ദിനി, കസ്തൂരിപാളയം സത്യനഗറിൽ വി ദേവിക, കൗണ്ടംപാളയം എം അനിത എന്നിവരാണ് അറസ്റ്റിലായത്.

പെരിയനായ്ക്കൻപാളയത്തിനടുത്ത തുണി കമ്പനിയിൽ ജോലി ചെയ്യുന്നവരാണ് അറസ്റ്റിലായ മൂന്ന് സ്ത്രീകളുമെന്ന് പൊലീസ് പറഞ്ഞു. നന്ദിനിക്ക് രണ്ട് വയസ്സുള്ള മകനുണ്ട്. നന്ദിനിക്ക് ആഗസ്റ്റ് 14ന് പെൺകുഞ്ഞു ജനിച്ചു. കുട്ടികളില്ലാത്ത അനിത പെൺകുഞ്ഞിനെ തനിക്ക് കൈമാറാൻ ദേവിക വഴി നന്ദിനിയോട് ആവശ്യപ്പെട്ടു. ഒരു ലക്ഷം രൂപ തരാമെങ്കിൽ കുഞ്ഞിനെ വിൽക്കാൻ തയ്യാറെന്ന് നന്ദിനി അറിയിക്കുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്.

ചൈൽഡ് ലൈൻ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പെരിയനായ്ക്കൻപാളയം പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top