21 December Saturday

വായിൽ മനുഷ്യവിസർജ്യം നിറച്ചു; ഒഡിഷയിൽ ആദിവാസി യുവതിക്ക് നേരെ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

ഭുവനേശ്വർ > ഒഡിഷയിൽ ബലംഗീർ ജില്ലയിൽ ആദിവാസി സ്ത്രീയെ ആക്രമിച്ചതായും ജാതിപരമായി അധിക്ഷേപിച്ചതായും പരാതി. അക്രമി 20 കാരിയുടെ വായിൽ മനുഷ്യവിസർജ്യം കുത്തിനിറച്ചതായും ആരോപണമുണ്ട്. നവംബർ 16ന് ഒഡിഷയിലെ ജുരാബന്ദയിലാണ് സംഭവം. ‌

ട്രാക്ടർ കയറ്റി യുവതിയുടെ കൃഷിയിടത്തിലെ വിളകൾ പ്രതി നശിപ്പിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത യുവതിയെ മർദിക്കുകയും നിർബന്ധിച്ച് മനുഷ്യവിസർജ്യം വായിൽ നിറയ്ക്കുകയുമായിരുന്നു. യുവതിയെ രക്ഷിക്കാൻ പോയ ബന്ധുവിനേയും ആക്രമിച്ചെന്നാണ് വിവരം.

സംഭവത്തിൽ ബം​ഗോമുണ്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണെന്ന് കാന്തബൻജി സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്‌ഡിപിഒ) ഗൗരംഗ് ചരൺ സാഹു പറഞ്ഞു. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ഈ സംഭവം പ്രാദേശിക ആദിവാസി സംഘടനകൾക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കി. പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ട്രൈബൽ വെൽഫെയർ അസോസിയേഷൻ അംഗങ്ങൾ ആവശ്യപ്പെടുകയും ഭരണകൂടം നടപടിയെടുക്കാതിരുന്നാൽ പ്രതിഷേധിക്കുമെന്ന് മുന്നറിയിപ്പ് നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top