22 December Sunday

മുഡ ഭൂമി കൈമാറ്റ അഴിമതി ; ബിജെപി, ജെഡിഎസ്‌ നേതാക്കള്‍ക്കും അഴിമതിയില്‍ പങ്ക്

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024


ബം​ഗളൂരു
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കുടുംബവും പ്രതിക്കൂട്ടിലായ മുഡ(മൈസൂരു ന​ഗര വികസന അതോറിറ്റി) ഭൂമി കൈമാറ്റത്തിൽ ഉൾപ്പെട്ട ബിജെപി, ജെഡിഎസ്‌ നേതാക്കളുടെ പേരും പുറത്ത്‌. ജെഡിഎസ്‌ നേതാവും കേന്ദ്രമന്ത്രിയുമായ എച്ച്‌ ഡി കുമാരസ്വാമി, ജെഡിഎസ്‌ എംഎൽഎമാരായ എസ്‌ ആർ മഹേഷ്‌, ജി ടി ദേവഗൗഡ, എംഎൽസി മഞ്ച ഗൗഡ, ബിജെപി എംഎൽസി എച്ച്‌ വിശ്വനാഥ്‌ തുടങ്ങിയവരും മുഡ പദ്ധതിയിലൂടെ ഭൂമികൈമാറ്റം നടത്തി നേട്ടമുണ്ടാക്കിയെന്ന വിവരം ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറാണ്‌ പുറത്തുവിട്ടത്‌.

സിദ്ധരാമയ്യയുടെ ഭാര്യ പാർവതി മൈസൂരു ഔട്ടർ റിങ് റോഡിലുള്ള മൂന്നേക്കര്‍ വിട്ടുകൊടുത്തതിന് ഇരട്ടിമൂല്യമുള്ള ഭൂമി കൈവശപ്പെടുത്തിയെന്ന് വെളിപ്പെട്ടിരുന്നു. ബിജെപി ഭരണകാലത്തായിരുന്നു ഇവര്‍ക്ക് ഭൂമി ലഭിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top