ബംഗളൂരു
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബിഎം പാര്‍വതിക്ക് ഭൂമി അനുവദിച്ചതിലെ ക്രമേക്കേട് ആരോപണം ശക്തമായതോടെ മൈസുരു അര്‍ബൻ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) ചെയര്‍മാൻ കെ മാരിഗൗഡ സ്ഥാനം രാജിവച്ചു. ബുധനാഴ്ച നഗരവികസന സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി.
മുഡ ഏറ്റെടുത്ത ഭൂമിക്ക് പകരമായി ബി എം പാർവതിക്ക് കൂടുതൽ മൂല്യമുള്ള 14 പ്ലോട്ടുകൾ അനുവദിച്ചതിലെ ക്രമക്കേടിൽ സിദ്ധരാമയ്യ അടക്കമുള്ളവർ ലോകായുക്ത, ഇഡി അന്വേഷണം നേരിടുകയാണ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമായിരിക്കെയാണ് വിശ്വസ്‌തനെ കൈവിട്ട് മുഖം രക്ഷിക്കാനുള്ള സിദ്ധരാമയ്യയുടെ ശ്രമം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..