ഡെറാഡൂൺ
ഉത്തരാഖണ്ഡിലെ നാനൂറിലേറെ വരുന്ന മദ്രസകളിൽ സംസ്‌കൃതം പഠിപ്പിക്കാന്‍ നീക്കം. താത്പര്യമുള്ളവര്‍ക്ക് സംസ്‌കൃതം പഠിക്കാൻ അവസരമൊരുക്കുന്ന പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചാൽ നടപ്പാക്കുമെന്നും ഉത്തരാഖണ്ഡ് മദ്രസ ബോര്‍ഡ് ചെയര്‍മാനും ബിജെപി നേതാവുമായ മുഫ്തി ഷാമൂൺ ഖാസി പറഞ്ഞു. മദ്രസ വിദ്യാര്‍ഥികളെ മുഖ്യധാരാ വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കാനുള്ള മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ ആഗ്രഹ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നതെന്നും ഷാമൂൺ ഖാസി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..