മുംബൈ> മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. ഗേറ്റ് വേ ഓഫ് ഇന്ത്യയിൽനിന്ന് എലഫന്റാ ദ്വീപിലേക്കു യാത്രക്കാരുമായി പോയ ഫെറി ബോട്ടാണ് സ്പീഡ് ബോട്ടുമായി കൂട്ടിയിടിച്ചത്. 10 യാത്രക്കാരും മൂന്ന് നാവിക ഉദ്യോഗസ്ഥരുമാണ് മരിച്ചത്. 101 പേരെ രക്ഷിച്ചു.
നീല്‍കമല്‍ എന്ന ബോട്ടാണു മുങ്ങിയത്. നാവികസേനയുടെ സ്പീഡ് ബോട്ട് നിയന്ത്രണം വിട്ടാണ് യാത്ര ബോട്ടിലേക്ക് ഇടിച്ചുകയറിയതെന്ന് നാവികസേന അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..