23 December Monday

ആത്മഹത്യ പോയിന്റായി അടൽസേതു; 2 മാസത്തിനുള്ളിൽ മരിച്ചത്‌ മൂന്നുപേർ

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024

photo credit: X

മുംബൈ> ആത്മഹത്യ പോയിന്റായി അടൽസേതു പാലം. 52 വയസ്സുകാരനായ വ്യവസായിയാണ്‌ കടൽപാലത്തിൽനിന്ന് അവസാനം ചാടി മരിച്ചത്‌.  മാട്ടുംഗ സ്വദേശിയായ ഫിലിപ്പ് ഹിതേഷ് ഷായാണ് ആത്മഹത്യ ചെയ്തത്‌.

ഇന്നലെ രാവിലെ ഒമ്പതോടെയാണ്‌ സംഭവം. സംഭവത്തെ തുടർന്ന്‌ നവിമുംബൈ പൊലീസും അഗ്നിരക്ഷാസേനയും ഉടനെ സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറച്ചുമാസങ്ങളായി ഫിലിപ്പ് ഹിതേഷ് ഷാ മാനസിക സമ്മർദത്തെ തുടർന്ന്‌ ചികിത്സയിലായിരുന്നുവെന്ന്‌  കുടുംബാംഗങ്ങൾ പറഞ്ഞു.

തിങ്കളാഴ്‌ച ഇതേ പാലത്തിൽ നിന്ന്‌ ചാടി ബാങ്ക് ഡപ്യൂട്ടി മാനേജർ ജീവനൊടുക്കിയിരുന്നു. ദേശസാൽകൃത ബാങ്കിൽ ഉദ്യോഗസ്ഥനായ ബംഗാൾ സ്വദേശി സുശാന്ത് ചക്രവർത്തി (40) യാണ്‌ ജീവനൊടുക്കിയത്.ജോലി സമ്മർദത്തെത്തുടർന്നാണ് സുശാന്ത് മരിച്ചതെന്ന്‌ ആരോപിച്ച് ഭാര്യ രംഗത്തെത്തിയിരുന്നു. പുണെ മലയാളിയായ അലക്സ് ജോജിയും കഴിഞ്ഞ മാസം പാലത്തിൽനിന്നു കടലിലേക്കു ചാടി ജീവനൊടുക്കിയിരുന്നു.

കടൽപാലത്തിൽനിന്ന് ചാടി  ആത്മഹത്യയ്ക്കു ശ്രമിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ പാലത്തിന് ഇരുവശത്തും സുരക്ഷാവേലി ഒരുക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top