22 December Sunday

മുംബൈ- ഫ്രാങ്ക്ഫർട്ട് വിസ്താര വിമാനം തുർക്കിയിൽ ഇറക്കി; സുരക്ഷാ കാരണങ്ങളെന്ന് അധികൃതർ

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

മുംബൈ > മുംബൈയിൽ നിന്നും ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് പുറപ്പെട്ട വിസ്താര വിമാനം തുർക്കിയിൽ ഇറക്കി. സുരക്ഷാ കാരണങ്ങളാലാണ് വിമാനം തുർക്കിയിലേക്ക് വഴി തിരിച്ചുവിട്ടതെന്ന് അധികൃതർ അറിയിച്ചു. 

യുകെ 27 എന്ന വിമാനമാണ് തുര്‍ക്കിയിലെ എര്‍സറം വിമാനത്താവളത്തില്‍ ഇറക്കിയത്. വെള്ളിയാഴ്ച വൈകിട്ട് 7.05ന് വിമാനം തുർക്കിയിൽ സുരക്ഷിതമായി ഇറക്കിയതായി അധികൃതർ എക്സിലൂടെ അറിയിച്ചു. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയതായും വിസ്താര എക്സിലൂടെ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top