22 December Sunday

സ്യൂട്ട്കേസിൽ മൃതദേഹവുമായി രണ്ടുപേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

മുംബൈ > സ്യൂട്ട്കേസിനുള്ളിൽ മൃതദേഹവുമായി രണ്ടുപേർ മുംബൈയിൽ പിടിയിൽ. ദാദർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ജയ് പ്രവീൺ ചാവ്ദ, ശിവ്ജീത് സുരേന്ദ്ര സിങ് എന്നിവരാണ് അറസ്റ്റിലായത്. ആർ‌പിഎഫും റെയിൽവേ പൊലീസും പരിശോധന നടത്തുന്നതിനിടയിലാണ് സ്യൂട്ട്കേസിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.

പൈധുനി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നത്. സാന്താക്രൂസിൽ താമസിക്കുന്ന അർഷാദ് അലി ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. പാർട്ടിക്കിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് മൊഴി. ഞായറാഴ്‌ച രാത്രിയായിരുന്നു കൊലപാതകം നടന്നത്. മൃതദേഹം മറ്റൊരിടത്ത് മറവ് ചെയ്യാൻ പ്രതികൾ തീരുമാനിച്ചു. ഇതിനായാണ് മൃതദേഹം സ്യൂട്ട്കേസിലാക്കി റെയിൽവേ സ്റ്റേഷനിലെത്തിയത്. മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top