27 December Friday

യുവതിയുടെ ശരീരം വെട്ടിമുറിച്ച് ഫ്രിഡ്‌ജിൽ വച്ചനിലയില്‍

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

ബംഗളൂരു > മുപ്പത് കഷണങ്ങളാക്കി മുറിച്ച് ഫ്രിഡ്‌ജിനുള്ളിൽ വച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബംഗളൂരു വൈലിക്കാവലിലെ അപാർട്ട്‌മെന്റിൽനിന്നും ദുർഗന്ധം വമിച്ചതോടെ അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് പരിശോധനയിലാണ്‌ ശരീരഭാഗങ്ങൾ കണ്ടെത്തിയത്‌. 

26കാരിയാണ് കൊല്ലപ്പെട്ടതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. കൂടുതല്‍ വിവരം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കൊലപാതകത്തിൽ അന്വേഷണം ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top