22 December Sunday

നഷ്ടപ്പെട്ടത് സത്യത്തിനു വേണ്ടി നിർഭയം സംസാരിച്ച വ്യക്തിയെ; സീതാറാം യെച്ചൂരിയെ ഓർത്ത് ടി എം കൃഷ്ണ

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

ന്യൂഡൽഹി > അന്തരിച്ച സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെപ്പറ്റി കുറിപ്പ് പങ്കുവച്ച് സം​ഗീതജ്ഞൻ ടി എം കൃഷ്ണ. സത്യത്തിനുവേണ്ടി നിർഭയം സംസാരിക്കുകയും പോരാടുകയും ചെയ്ത ഒരാളെയാണ് നമുക്ക് നഷ്ടമായതെന്ന് ടി എം കൃഷ്ണ പറഞ്ഞു.

സീതാറാം യെച്ചൂരിയുടെ വിയോഗം അങ്ങേയറ്റം ദുഖകരമാണ്. അദ്ദേഹത്തിന്റെ വേർപാടോടെ, മെച്ചപ്പെട്ട ഇന്ത്യയെക്കുറിച്ച് വിശ്വസിച്ചിരുന്ന, സത്യത്തിനുവേണ്ടി നിർഭയം സംസാരിക്കുകയും പോരാടുകയും ചെയ്ത ഒരാളെയാണ് നമുക്ക് നഷ്ടമായത്. അരികുവൽക്കരിക്കപ്പെട്ടവരെ  സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ഇന്ത്യയെയാണ് അദ്ദേഹം സ്വപ്നം കണ്ടത്. "സംഗീതത്തിലും സമൂഹത്തിലും ക്രിയാത്മകമായ സ്വരമാധുര്യമുള്ള നിരവധി വർഷങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു എന്നാണ് അടുത്തിടെ അയച്ച സന്ദേശത്തിൽ അദ്ദേഹം പറഞ്ഞത്- ടി എം കൃഷ്ണ കുറിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top