22 December Sunday

'മൈ നെയിം ഈസ് ഖാൻ' താരം പർവീൺ ദബസിന് വാഹനാപകടത്തിൽ ​ഗുരുതര പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

photo credit: facebook

മുംബൈ> പ്രശസ്ത ബോളിവുഡ് ചലച്ചിത്ര താരം പർവീൺ ദബസ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. നടന് അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പർവീണിനെ ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ്.

പ്രോ പഞ്ച ലീഗാണ് നടന്റെ അപകടവാർത്ത പുറത്തുവിട്ടത്. പ്രോ പഞ്ച ലീഗിന്റെ സഹസ്ഥാപകനാണ് താരം. മൈ നെയിം ഈസ് ഖാൻ, രാഗിണി എംഎംഎസ് 2 തുടങ്ങിയ ജനപ്രിയ സിനിമകളിൽ പർവീൺ ദബസ് ശ്രദ്ദേയ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. മേഡ് ഇൻ ഹെവൻ എന്ന വെബ് സീരീസാണ് എറ്റവും ഒടുവിൽ പുറത്തിറങ്ങിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top