29 September Sunday

റേവ് പാർട്ടിക്കിടെ പൊലീസ് റെയ്‍ഡ്: 64 പേർ കസ്റ്റഡിയിൽ; യുവതികളെ അബോധാവസ്ഥയിൽ കണ്ടെത്തിയതായി റിപ്പോർട്ട്

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

പ്രതീകാത്മക ചിത്രം

മൈസൂരു > മൈസൂരുവിൽ റേവ് പാർട്ടിക്കിടെ പൊലീസ് റെയ്ഡ്. 64 പേരെ കസ്റ്റഡിയിലെടുത്തു. മൈസൂരു മീനാക്ഷിപുരയിലെ സ്വകാര്യ ഫാംഹൗസിൽ നടന്ന പാർട്ടിക്കിടെയായിരുന്നു റെയ്ഡ്. നിരവധി വാഹനങ്ങളും പിടിച്ചെടുത്തു.

പതിനഞ്ചോളം യുവതികളെ അബോധാവസ്ഥയിൽ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. പൊലീസിനെ കണ്ട് പാർടിയിലുണ്ടായിരുന്നവരെല്ലാം രക്ഷപെടാൻ ശ്രമിച്ചിരുന്നതായി ഉദ്യോ​ഗസ്ഥർ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top