19 December Thursday

തമിഴ്​നാട്ടിൽ നാം തമിഴർ കക്ഷി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024

ചെന്നൈ> തമിഴ്​നാട്ടിൽ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു. നാം തമിഴർ കക്ഷിയുടെ നേതാവ് സി ബാലസുബ്രമഹ്ണ്യമാണ് (48 കൊല്ലപ്പെട്ടത്. പ്രഭാതനടത്തതിനിടെ ബാലസുബ്രഹ്മണ്യനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ മധുരയിലെ വല്ലഭായ് റോഡിലാണ് സംഭവം. നാം തമിഴർ കക്ഷിയുടെ മധുരൈ ജില്ലാ ഡെപ്യൂട്ടി സെക്രട്ടറിയാണ് കൊല്ലപ്പെട്ട ബാലസുബ്രമഹ്ണ്യം. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരികയാണെന്നും പ്രതികളെ പിടികൂടാൻ ഊർജ്ജിത ശ്രമം നടത്തിവരികയാണെന്നും മധുര പൊലീസ് കമ്മീഷണർ പറഞ്ഞു.

ജൂലൈ ആറിന് ബിഎസ്‌പി സംസ്ഥാന അധ്യക്ഷൻ കെ ആംസ്ട്രോങ്ങിനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ അറസ്റ്റിലായ പ്രതി തിരുവേങ്കടത്തെ ഏറ്റുമുട്ടിലിൽ പൊലീസ് വെടിവെച്ച് കൊന്നിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top