23 December Monday

നടന്‍ നാ​ഗാര്‍ജുനയുടെ 
കൺവൻഷൻ സെന്റര്‍ പൊളിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

നാ​ഗാര്‍ജുനയുടെ കൺവൻഷൻ സെന്റര്‍ പൊളിക്കുന്നു

ഹൈദരാബാദ്
സ്ഥലം കൈയേറിയെന്നാരോപിച്ച് പ്രമുഖ തെലുങ്ക് സൂപ്പര്‍താരം നാ​ഗാര്‍ജുനയുടെ ഹൈദരാബാദിലെ  കൺവൻഷൻ സെന്റര്‍ പൊളിച്ചു. തമ്മിടികുണ്ട തടാകത്തിന്റെ ഭാ​ഗമായ പ്രദേശം കൈയേറിയെന്നാരോപിച്ച് ഹൈദരാബാദ് ഡിസാസ്റ്റര്‍ റെസ്പോൺസ് ആൻഡ് അസറ്റ്സ് മോണിറ്ററിങ് ആൻഡ് പ്രൊട്ടക്ഷൻ ഏജൻസി (ഹൈഡ്ര)യാണ് നടപടിയെടുത്തത്. തെലങ്കാന മന്ത്രി കെ വെങ്കട്ട് റെഡ്ഡിയുടെ പരാതിയിലാണ് നടപടി. 

അതേസമയം നിയമലംഘനം നടത്തിയിട്ടില്ലെന്നും നോട്ടീസുപോലും നൽകാതെയുള്ള നടപടി നിയമവിരുദ്ധമാണെന്നും നാ​ഗര്‍ജുന പ്രതികരിച്ചു. കോടതിയുടെ സ്റ്റേ നിലനിൽക്കെയാണ് പൊളിച്ചതെന്നും പട്ടയമുള്ള ഭൂമിയിലാണ് നിര്‍മാണം നടത്തിയതെന്നും നാ​ഗാര്‍ജുന പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top