26 December Thursday

മണിപ്പുരിൽ ബിജെപിയ്ക്ക്‌ തിരിച്ചടി; സർക്കാരിനുള്ള പിന്തുണ പിൻവലിച്ച്‌ നാഷണൽ പീപ്പിൾസ് പാർടി

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

ബീരേൻ സിങ്‌, കോൺറാഡ് കെ സാംഗ്മ photo credit X

ഇംഫാൽ > മണിപ്പുരിൽ ബിജെപിയ്ക്ക്‌ തിരിച്ചടി. ബീരേൻ സിങ്ങിന്റെ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച്‌ നാഷണൽ പീപ്പിൾസ് പാർടി(എൻപിപി).

എൻപിപി ദേശീയ അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ് കെ സാംഗ്മ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയ്ക്ക് അയച്ച കത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

“സംസ്ഥാനത്ത് നിലവിലുള്ള ക്രമസമാധാന നിലയെക്കുറിച്ച് എൻപിപി ആശങ്കയിലാണെന്നും  മണിപ്പൂരിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കത്തിൽ പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾ വലിയ ദുരിതങ്ങളിലൂടെയാണ്‌ കടന്നുപോകുന്നത്‌. ദിനംപ്രതി സാഹചര്യം കൂടുതൽ വഷളാകുന്ന കാഴ്ചയാണ്കാണുന്നത്‌.

ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള  സർക്കാർ പ്രതിസന്ധി പരിഹരിക്കുന്നതിലും സാധാരണ നില പുനഃസ്ഥാപിക്കുന്നതിലും പൂർണമായും പരാജയപ്പെട്ടുവെന്ന് ഞങ്ങൾക്ക് തോന്നുന്നുവെന്നും കത്തിൽ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം മണിപ്പുർ നിയമസഭയിലെ രണ്ട് എംഎൽഎമാരുള്ള കുക്കി പീപ്പിൾസ് അലയൻസ് (കെപിഎ) ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. 60 പേരുള്ള സഭയിൽ ബിജെപിക്ക് 37 എംഎൽഎമാരാണ്‌ ഉള്ളത്‌. എൻപിപിയ്ക്ക്‌ ഏഴും.  ജെഡിയുവിന്റെ ഒരു എംഎൽഎയും മൂന്ന് സ്വതന്ത്രരും നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ (എൻപിഎഫ്) അഞ്ച് എംഎൽഎമാരുമാണ്‌ ബിജെപിയെ  പിന്തുണയ്ക്കുന്നത്‌.










 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top