30 October Wednesday

ഡോക്‌ടറുടെ കൊലപാതകം: രാജ്യവ്യാപകമായി നാളെ പണിമുടക്കും- ഐഎംഎ

വെബ് ഡെസ്‌ക്‌Updated: Friday Aug 16, 2024

കൊൽക്കത്ത > കൊൽക്കത്തയിലെ ആർ ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടറെ ക്രൂര ബലാത്സംഗത്തിന്‌ ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). രാജ്യത്തുടനീളമുള്ള മോഡേൺ മെഡിസിൻ ഡോക്ടർമാരുടെ സേവനങ്ങൾ 24 മണിക്കൂർ രാജ്യവ്യാപകമായി പിൻവലിക്കുന്നതായി അസോസിയേഷൻ പ്രഖ്യാപിച്ചു.

ആ​ഗസ്ത് 17 ശനി രാവിലെ ആറ് മണി മുതൽ 18 ഞായർ രാവിലെ 6 മണി വരെയാണ് പ്രതിഷേധം നടത്തുകയെന്ന് ഐഎംഎ പ്രസ്താവനയിൽ പറഞ്ഞു. ജൂനിയർ ഡോക്ടറെ ക്രൂര ബലാത്സംഗത്തിന്‌ ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുകയാണ്. കേരളത്തിലെ ജൂനിയർ ഡോക്ടർമാർ ഇന്ന് പണിമുടക്കും.

ബുധനാഴ്ച ആർജി കാർ മെഡിക്കൽ കോളേജിൽ പ്രതിഷേധിച്ച റസിഡൻ്റ്, ജൂനിയർ ഡോക്ടർമാർക്ക് നേരെ ഇന്നലെ രാത്രി ജനക്കൂട്ടം ആക്രമണം നടത്തിയതിനെത്തുടർന്ന് ഐഎംഎ സംസ്ഥാന ബ്രാഞ്ചുകളുമായി അടിയന്തര യോഗം വിളിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top