22 December Sunday

ബസ്തറിൽ ബിജെപിയുടെ മെമ്പർഷിപ്പ് ഡ്രൈവിന് നക്‌സൽ ഭീഷണി

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

റായ്പ്പൂർ > ചത്തീസ്​ഗഡിലെ സൗത്ത് ബസ്തറിൽ ബിജെപിയുടെ മെമ്പർഷിപ്പ് ഡ്രൈവിന് നക്‌സൽ ഭീഷണി. ദക്ഷിണ ബസ്തറിലെ ബീജാപ്പൂരിലെയും സുക്മയിലെയും അംഗത്വ യജ്ഞത്തെ ഭീഷണി കാര്യമായി ബാധിച്ചെന്ന് ബിജെപി നേതൃത്വം അറിയിച്ചു.

അംഗത്വ ഡ്രൈവ് ആരംഭിച്ച നക്സലുകൾ പ്രദേശങ്ങളിൽ ബിജെപിയുടെ സംഘ‌ടനാ പ്രവർത്തനം നിർത്തണമെന്നും അല്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അറിയിച്ച് പ്രാദേശിക നേതാക്കളെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ബിജെപിയുടെ പ്രാദേശിക നേതാക്കളായ യമൽ വെങ്കിടേശ്വരും ബിലാൽ ഖാനുമാണ് ആരോപണമായി രം​ഗത്തെത്തിയത്.

എന്നാൽ ബുധനാഴ്ചയോടെ പുതിയ അംഗങ്ങൾ ഛത്തീസ്ഗഡിൽ ബിജെപിയിൽ ചേർന്നു. അംഗത്വ യജ്ഞം ഒക്ടോബർ 25 വരെ തുടരുമെന്നാണ് റിപ്പോർട്ടുകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top