23 December Monday

ഹരിയാനയിൽ സൈനിയുടെ 
സത്യപ്രതിജ്‌ഞ 15ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024

nayab singh saini facebook


ന്യൂഡൽഹി
ഹരിയാനയിൽ ബിജെപിയുടെ നയാബ്‌ സിങ്‌ സൈനി മുഖ്യമന്ത്രിയായി ചൊവ്വാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്തേക്കുമെന്ന്‌ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്‌തു. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സത്യപ്രതിജ്‌ഞയ്‌ക്കുള്ള ഒരുക്കങ്ങൾ ചണ്ഡിഗഢിനോട്‌ ചേർന്നുള്ള പഞ്ച്‌കുളയിൽ തുടങ്ങി.

കഴിഞ്ഞ മാർച്ചിലാണ്‌ മനോഹർലാൽ ഖട്ടറിനെ മാറ്റി നയാബ്‌ സിങ്‌ സൈനിയെ ബിജെപി ഹരിയാന മുഖ്യമന്ത്രിയാക്കിയത്‌.   
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പിന്നാക്കം പോയെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഗ്രൂപ്പുപോര്‌ മുതലെടുത്ത്‌ ബിജെപി മൂന്നാമതും ജയിക്കുകയായിരുന്നു. വിജയം ഉറപ്പിച്ചതിന്‌ പിന്നാലെ സൈനി ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത്‌ ഷായെയും ബിജെപി പ്രസിഡന്റ്‌ ജെ പി നദ്ദയെയും കണ്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top