21 December Saturday

എൻസിപി നേതാവ് സച്ചിൻ കുർമി കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

മുംബൈ > എൻസിപി (അജിത് പവാർ പക്ഷം) നേതാവ് സച്ചിൻ കുർമി കൊല്ലപ്പെട്ടു.മുംബൈയിലെ ബൈക്കുള ഏരിയയിൽ ഇന്നലെയായിരുന്നു സംഭവം. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല. ഒരു സംഘം ആളുകൾ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോ​ഗിച്ച് സച്ചിൻ കുർമിയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വിവരം ലഭിച്ചയുടനെ സ്ഥലത്തെത്തിയ പൊലീസ് സച്ചിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top