26 December Thursday

കര്‍ണാടക എൻഡിഎയിൽ ഭിന്നത ; സിദ്ധരാമയ്യയ്ക്കെതിരെ റാലി

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

image credit H D Kumaraswamy facebook


ബം​ഗളുരു
മുഡ അഴിമതിക്കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് പ്രഖ്യാപിച്ച പദയാത്രയുടെ പേരിൽ  കര്‍‌ണാടക എൻഡിഎയിൽ ഭിന്നത. ബം​ഗളൂരുവിൽ നിന്ന് മൈസൂരുവരെ പ്രഖ്യാപിച്ച പദയാത്രയിൽ പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ കുമാരസ്വാമി പറഞ്ഞു. റാലി കൊണ്ട് എന്താണ് നേട്ടം. മഴക്കെടുതിയിൽ തീരദേശ കര്‍ണാടകത്തിലും വടക്കൻ കര്‍ണാടകത്തിലും ആളുകള്‍ ദുരിതം അനുഭവിക്കുമ്പോള്‍ രാഷ്ട്രീയ റാലി നടത്തുന്നത് വിമര്‍ശത്തിന് കാരണമാകും. സിദ്ധരാമയ്യയെ  ജെഡിഎസ് നിയമപരമായി നേരിടും.  തന്നോട് ആലോചിക്കാതെ ഏകപക്ഷീയമായാണ് ബിജെപി പ്രതിഷേധ പദയാത്ര പ്രഖ്യാപിച്ചതെന്നും കുമാരസ്വാമി പറഞ്ഞു. മൈസൂരു അര്‍ബൻ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) ഭൂമി കൈമാറ്റത്തിൽ സിദ്ധരാമയ്യക്കും ഭാര്യക്കുമെതിരായ ആരോപണത്തിൽ  ആ​ഗസ്റ്റ് 3 മുതൽ 10 വരെയാണ് ബിജെപി പദയാത്ര പ്രഖ്യാപിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top