22 November Friday

അന്വേഷണത്തിന് ആവശ്യമായ വിവരങ്ങൾ നൽകിയില്ല: വാട്സാപ്പ് അധികൃതർക്കെതിരെ കേസെടുത്ത് ​ഗുരു​ഗ്രാം പൊലീസ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

ന്യൂഡൽഹി > അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് വാട്സാപ്പ് ഡയറക്ടർമാർക്കും നോഡൽ ഓഫീസർമാർക്കുമെതിരെ ഗുരു​ഗ്രാം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഒരു ജനസേവകൻ പുറപ്പെടുവിച്ച ഉത്തരവ് അനുസരിക്കാതിരിക്കുക, നിയമപരമായ ശിക്ഷയിൽ നിന്ന് ഒരു കുറ്റവാളിയെ സംരക്ഷിക്കുക, തെളിവായി ഹാജരാക്കേണ്ട ഏതെങ്കിലും രേഖയോ ഇലക്ട്രോണിക് രേഖകളോ നശിപ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

സൈബർ പൊലീസ് ഉദ്യോ​ഗസ്ഥൻ നൽകിയ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി മെയ് 27ന് രജിസ്റ്റർ ചെയ്ത എഫ്ഐആറുമായി ബന്ധപ്പെട്ട മൂന്ന് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ തേടിയാണ് പൊലീസ് വാട്സാപ്പിനെ  സമീപിച്ചത്. ജൂലൈ 17ന് ഇമെയിൽ വഴിയാണ് വിവരങ്ങൾ തേടിയത്. വിവരങ്ങൾ നൽകാൻ വിസമ്മതിച്ചതോടെ വിശദമായ ഒരു മെയിൽ ജൂലൈ 25 നും അയച്ചിരുന്നു. എന്നാൽ പ്രതകരിക്കാൻ  വാട്സാപ്പ് അധികൃതർ തയാറായില്ല.

ഇതോടെയാണ്  അധികൃതർക്കെതിരെ പൊലീസ് നിയമ നടപടി സ്വീകരിച്ചത്. രാജ്യത്തെ നിലവിലുള്ള നിയമങ്ങൾ പ്രകാരം ആവശ്യമുള്ള വിവരങ്ങൾ നൽകാൻ നിയമപരമായി ബാധ്യസ്ഥരാണെങ്കിലും ആവശ്യപ്പെട്ട വിവരങ്ങൾ നൽകാതെ വാട്സാപ്പ്  മാനേജ്‌മെന്റ് നിയമ നിർദേശങ്ങൾ ലംഘിച്ചതായി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top