ന്യൂഡൽഹി > നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നാല് എംബിബിഎസ് വിദ്യാർഥികളെ സിബിഐ അറസ്റ്റ് ചെയ്തു. പട്ന എയിംസിലെ വിദ്യാർഥികളാണ് അറസ്റ്റിലായത്.
മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥികളായ ചന്ദൻ സിങ്, രാഹുൽ ആനന്ദ്, കുമാർ ശാന്തനു, രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി കരൺ ജയിൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ നാല് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടു.
കേസിലെ മുഖ്യ പ്രതികളിലൊരാളായ പങ്കജ് സിങ്ങിന് വേണ്ടി ചോദ്യപേപ്പർ പ്രകാരം ഉത്തരങ്ങൾ തയാറാക്കിയത് ഇവരാണെന്ന നിഗമനത്തിലാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്. എയിംസ് ഹോസ്റ്റലിൽ നടത്തിയ റെയ്ഡിൽ സിബിഐ സംഘം വിദ്യാർഥികളുടെ ലാപ്ടോപും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. ഹോസ്റ്റൽ മുറി അന്വേഷണ ഏജൻസി സീൽ ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..