21 December Saturday

പുതിയ സ്കൂട്ടറിന് തകരാർ: ഉപഭോക്താവ് ഓല ഷോറൂമിന് തീയിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

ബം​ഗളൂരൂ > പുതിയ സ്കൂട്ടറിന് തകരാർ ഉണ്ടെന്ന് അറിയിച്ചിട്ടും പ്രശ്നം പരിഹരിക്കാത്ത ദേഷ്യത്തിൽ ഉപഭോക്താവ് ഓല ഷോറൂമിന് തീയിട്ടു. ഷോറൂം മുഴുവനും കത്തി നശിച്ചു. സംഭവത്തിൽ കലബുർഗി സ്വദേശി നദീമിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 നദീം ഒരു മാസം മുമ്പാണ് കലബുറഗിയിലെ ഷോറൂമിൽ നിന്ന് 1.4 ലക്ഷം രൂപയ്ക്ക് ഒലയുടെ ഇ-സ്കൂട്ടർ വാങ്ങിയത്. വാങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ വണ്ടിക്ക് തകരാറുകൾ കണ്ടെത്തി. വാഹനത്തിലും ബാറ്ററിയിലും തകരാറുകൾ പ്രകടമാവുകയും വണ്ടിയു​ടെ ശബ്ദം മാറുകയും ചെയ്തു. തുടർന്ന് തകരാർ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഷോറൂമിലെത്തിയെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ല. നിരവധി തവണ ഷോറൂം സന്ദർശി​ച്ചെങ്കിലും അവ​ഗണിക്കുകയായിരുന്നു.

ചൊവ്വാഴ്ച ഷോറൂമിലെത്തിയ നദീമും കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവും തമ്മിൽ വാക്കേറ്റം ഉണ്ടായി. ഇതിനു പിന്നാലെയാണ് പെട്രോൾ ഒഴിച്ച് ഷോറൂം കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ആറ് വാഹനങ്ങളും ഷോറൂമിലെ കമ്പ്യൂട്ടർ സംവിധാനങ്ങളും കത്തിനശിച്ചു. ഏകദേശം 8.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ടുകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top