മുംബൈ > ഹിമാലയത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം പാമ്പിന് ഹോളിവുഡ് നടൻ ലിയോനാർഡോ ഡികാപ്രിയോയുടെ പേര് നൽകി. ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക പ്രശ്‌നങ്ങൾ, എന്നിവയെക്കുറിച്ച് ആളുകളിൽ അവബോധം സൃഷ്ടിക്കുന്നതിൽ ഡികാപ്രിയോ സജീവമായി ഇടപെടുന്ന വ്യക്തിയാണ്. അതിന്റെ ഭാഗമായാണ് പാമ്പിന് ഡികാപ്രിയോയുടെ പേര് നൽകിയിരിക്കുന്നത്. ജർമ്മനി, ഇന്ത്യ, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് പാമ്പിനെ കണ്ടെത്തിയത്.
2020 ജൂണിൽ വീരേന്ദർ ഭരദ്വാജ് എന്ന ഗവേഷകൻ ഹിമാലയത്തിലെ തന്റെ വീട്ടുമുറ്റത്ത് പര്യവേക്ഷണം നടത്തുന്നതിനിടെയാണ് പാമ്പിനെ ആദ്യമായി കണ്ടെത്തിയത്. മൂന്ന് വർഷത്തിനു ശേഷമാണ് പാമ്പിനെ തിരിച്ചറിഞ്ഞത്. കിഴക്കൻ ഹിമാലയത്തിൽ ധാരാളമായി കാണുന്ന ലിയോപെൽറ്റിസ് റാപ്പി എന്ന ഇനത്തിൽപ്പെട്ട പാമ്പിനോട് സാമ്യമുണ്ട് പുതുതായി കണ്ടെത്തിയ പാമ്പിന്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..