23 December Monday

ബിഹാറിലെ ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2024

പട്ന > ബിഹാറിലെ സർക്കാർ ആശുപ​ത്രിയിൽ നിന്ന് നവജാത ശിശുവിനെ തട്ടി​​ക്കൊണ്ടുപോയി. ബെഗുസാറായ് ജില്ലയിലെ ആശുപത്രിയിലാണ് സംഭവം. പ്രസവിച്ച് 20 മണിക്കൂർ മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ടു പോയത്.

പ്രായമായ സ്ത്രീ കുഞ്ഞുമായി ആശുപത്രിയിൽ നിന്ന് കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. സ്ത്രീ നവജാത ശിശുക്കളുടെ ​പ്രത്യേക വാർഡിൽ പ്ര​വേശിക്കുന്നതും കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് എടുത്തുകൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.

ലോഹ്യ നഗറിൽ താമസിക്കുന്ന നന്ദിനി ദേവിയുടെ കുഞ്ഞിനെയാണ് കാണാതായത്. ശനിയാഴ്ച രാത്രി 10.30നാണ് നന്ദിനി ദേവി പ്രസവിച്ചത്. അതിനു ശേഷം കുഞ്ഞിനെ പ്രത്യേക വാർഡിലേക്ക് മാറ്റിയിരുന്നു. കുഞ്ഞിനെ കാണാനായി ഞായറാഴ്ച രാവിലെ വാർഡിലെത്തിയപ്പോഴാണ് ദമ്പതികൾ സംഭവം അറിഞ്ഞത്. എന്നാൽ കുഞ്ഞി​നെ കടത്തിക്കൊണ്ടുപോയതിനെ കുറിച്ച് ആശുപത്രിയിലെ ജീവനക്കാർ വിശദീകരണം നൽകിയിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top