22 December Sunday

തമിഴ്നാട്ടിൽ നവജാത ശിശുവിനെ ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

പ്രതീകാത്മകചിത്രം

ചെന്നൈ > തമിഴ്നാട്ടിൽ നവജാത ശിശുവിനെ ബസ്റ്റാന്റിലെ ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മയിലാടുതുറൈയിലുള്ള ബസ് സ്റ്റാൻഡിലെ പൊതു ശുചിമുറിയിലാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടത്. ശുചീകരണത്തൊഴിലാളികളാണ് കുട്ടിയെ രക്ഷിച്ചത്.

കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ബക്കറ്റിനുള്ളിൽ മൂടിവച്ച നിലയിലാണ് കുട്ടിയെ കണ്ടത്. ജനിച്ച് മണിക്കൂറുകൾ മാത്രമായ കുട്ടിയുടെ പൊക്കിൾക്കൊടി അറുത്ത് മാറ്റിയിരുന്നില്ല. നിലവിൽ ആശുപത്രിയിലുള്ള കുഞ്ഞിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top