ന്യൂഡൽഹി
പശ്ചിമബംഗാളിൽ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റുചെയ്‌ത തൃണമൂല്‍കോണ്‍ഗ്രസ് നേതാവായിരുന്ന മുൻമന്ത്രി പാർഥ ചാറ്റർജി അഴിമതിക്കാരനാണെന്ന് സുപ്രീംകോടതി. പാർഥ ചാറ്റർജിയുടെ ജാമ്യഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വൽ ഭുയാൻ എന്നിവരുടെ പരാമര്‍ശം. ഹര്‍ജി ബെഞ്ച് വിധി പറയാൻ മാറ്റി.
"മറ്റ് പല ഇഡി കേസുകളിലും മന്ത്രിമാർക്ക് ജാമ്യം കിട്ടിയത് കണ്ട് അതിന് ശ്രമിക്കേണ്ട. അദ്ദേഹം അഴിമതിക്കാരനാണ്. അഴിമതിക്കാർക്ക് ജാമ്യം ലഭിക്കുമെന്നാണോ'–- കോടതി ചോദിച്ചു. രണ്ടര വർഷമായി പാർഥ ചാറ്റർജി ജയിലിലാണെന്നും അദ്ദേഹത്തിന്റെ പക്കൽനിന്ന് കോഴപ്പണം കണ്ടെടുത്തിട്ടില്ലെന്നും മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി വാദിച്ചപ്പോഴാണ് ബെഞ്ചിന്റെ നിരീക്ഷണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..