22 December Sunday

ആഭ്യന്തര കലഹം ; ഇന്ത്യൻ ഒളിമ്പിക്‌ അസോസിയേഷന്‌ ഐഒസി ധനസഹായമില്ല

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024

ന്യൂഡൽഹി
പ്രസിഡന്റ്‌ പി ടി ഉഷയും 12 അംഗ ഭരണസമിതിയും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ  ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷനുള്ള ധനസഹായം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി നിര്‍ത്തി വച്ചു. ആഭ്യന്തര കലഹത്തിൽ വലയുന്ന ഇന്ത്യൻ ഒളിമ്പിക്‌ അസോസിയേഷന്‌ (ഐഒഎ) കനത്ത തിരിച്ചടിയാണ്‌ തീരുമാനം. കഴിഞ്ഞദിവസം ഉഷയ്‌ക്കെതിരെ ഭരണസമിതി അംഗങ്ങൾ അവിശ്വാസപ്രമേയത്തിന്‌ തീരുമാനമെടുത്തിരുന്നു. 25ന്‌ ചേരുന്ന പ്രത്യേക ഭരണസമിതി യോഗത്തിൽ  ഇതുണ്ടാകുമെന്നാണ്‌ സൂചന.

തമ്മിലടി നിർത്തണമെന്നും ആഭ്യന്തര ചർച്ചയിലൂടെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കണ്ടെത്തണമെന്നും ഐഒസി മുന്നറിയിപ്പ്‌ നൽകിയിരുന്നു. എട്ടിന്‌ ചേർന്ന എക്‌സിക്യൂട്ടീവ്‌ ബോർഡ്‌ യോഗത്തിലാണ്‌ സാമ്പത്തിക സഹായം നിർത്താനുള്ള തീരുമാനം ഐഒസി കൈക്കൊണ്ടത്‌.

‘ഇപ്പോൾ അവ്യക്തതകൾ നിലനിൽക്കുകയാണ്‌. വിഷയം പരിഹരിക്കുന്നതുവരെയും ഇന്ത്യൻ ഒളിമ്പിക്‌ അസോസിയേഷന്‌ സാമ്പത്തിക സഹായം അനുവദിക്കുന്നതല്ല. ഇനിമുതൽ കായികതാരങ്ങൾക്ക്‌ നേരിട്ടുനൽകുന്ന സ്‌കോർളർഷിപ് മാത്രമേയുണ്ടാകുകയുള്ളൂ’–- പി ടി ഉഷയ്‌ക്ക്‌ അയച്ച കത്തിൽ ഐഒസി വ്യക്തമാക്കി.  അസോസിയേഷൻ സിഇഒ ആയി രഘുറാം അയ്യരെ നിയമിച്ചതിനെ തുടർന്നാണ്‌ ഉഷയും ഭരണസമിതി അംഗങ്ങളും തമ്മിൽ തർക്കമുണ്ടായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top