03 December Tuesday

ബംഗാളിൽ ഉപതെരഞ്ഞെടുപ്പിനിടെ തൃണമൂൽ നേതാവ് വെടിയേറ്റ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

കൊൽക്കത്ത > പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പിനിടെ തൃണമൂൽ കോൺ​ഗ്രസ് നേതാവ് കൊല്ലപ്പെട്ടു. തൃണമൂൽ നേതാവ് അശോക് ഷായാണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. നൈഹാട്ടി അസംബ്ലി മണ്ഡലത്തോട് ചേർന്ന് വോട്ടെടുപ്പ് നടക്കുന്ന ഭട്പാരയിലാണ്  ആക്രമണമുണ്ടായത്.

രാവിലെ 9 മണിയോടെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഭട്പാരയലാണ് സംഭവം. വഴിയോരത്തെ കടയിൽ ചായകുടിക്കുമ്പോൾ മൂന്ന് പേർ നടന്ന് വന്ന്അശോകിന് നേരെ വെടിയുതിർക്കുകയായിരുന്നു. രക്ഷപ്പെടുന്നതിന് മുമ്പ് അക്രമികൾ ബോംബും എറിഞ്ഞതായാണ് വിവരം. അക്രമികളെ തിരിച്ചറിയാനായില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന്  ബരാക്പൂർ പൊലീസ് കമീഷണർ അലോക് രജോറിയ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top