22 December Sunday

മയക്കുമരുന്ന് കേസ്: നടി രാകുൽ പ്രീത് സിങ്ങിന്റെ സഹോദരൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

ഹൈദരാബാദ് > നടി രാകുൽ പ്രീത് സിങ്ങിന്റെ സഹോദരൻ  അമൻ പ്രീത് സിങ്ങ് മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ. ഹൈദരാബാദ് പൊലീസാണ് അമനെ അറസ്റ്റുചെയ്തത്. കേസിൽ മറ്റുനാലുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

2.6 കിലോ​ഗ്രാം കൊക്കൈൻ സഹിതം വിദേശികൾ ഉൾപ്പെട്ടെ മയക്കുമരുന്ന് റാക്കറ്റിനെ കഴിഞ്ഞദിവസം തെലങ്കാന നർക്കോട്ടിക്സ് വിഭാ​ഗം പിടികൂടിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഇവരിൽ നിന്ന് അമൻ ഉൾപ്പെടെയുള്ളവർ കൊക്കൈൻ ഉപയോ​ഗിച്ചതായി തെളിഞ്ഞതായി പൊലീസ് പറഞ്ഞു. തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിൽ സജീവമായ നടി രാകുൽ പ്രീതിനെ മയക്കുമരുന്ന് കേസിൽ കഴിഞ്ഞവർഷം ഇഡി ചോദ്യംചെയ്തിരുന്നു.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top