22 December Sunday

യുപിയിൽ അ‍ഞ്ച് വയസുകാരിയെ ബലാത്സം​ഗം ചെയ്തു; പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024
ലക്‌നൗ
Read more: https://www.deshabhimani.com/topic/%E0%B4%B2%E0%B4%95%E0%B5%8D%E2%

ലക്‌നൗ > ഉത്തർപ്രദേശിൽ അഞ്ച് വയസുകാരിയെ ബലാത്സം​ഗം ചെയ്ത സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ പൊലീസ് പിടിയിൽ. ഭാലിയ ജില്ലയിലാണ് ദാരുണ സംഭവം. ആറും പതിമൂന്നും പതിനാറും വയസുള്ളവരാണ് അറസ്റ്റിലായത്. കോട്‍വാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒക്ടോബർ 16നാണ് സംഭവം നടന്നത്.

പെൺകുട്ടിയെ വീടിന്റെ ടെറസിൽ വെച്ച് പ്രതികൾ ബലാത്സം​ഗം ചെയ്യുകയായിരുന്നു. വിവരമറിഞ്ഞതിന് എസ്പിയുൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തുകയും വിവരം ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ പിടികൂടിയത്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. മൂന്ന് പേരെയും ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top