ന്യൂഡൽഹി
വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽപ്രദേശ്, മണിപ്പുർ, നാഗാലാൻഡ് എന്നിവിടങ്ങളിൽ മണ്ഡല പുനര്‍നിർണയം വൈകിപ്പിക്കുന്നത് എന്തിനാണെന്ന് ചീഫ് ജസ്റ്റിസ് സഞ്‌ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് കേന്ദ്രസർക്കാരിനോട് ചോദിച്ചു. നാഗാലാൻഡ്, അരുണാചൽപ്രദേശ്, മണിപ്പുർ, അസം എന്നിവിടങ്ങളിൽ മണ്ഡല പുനര്‍നിർണയം നീട്ടിവെച്ച് കൊണ്ടുള്ള ഉത്തരവ് 2020 ഫെബ്രുവരിയിൽ അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പിൻവലിച്ചിരുന്നു. ഈ സംസ്ഥാനങ്ങളിലെ സുരക്ഷാപരിതസ്ഥിതികൾ മെച്ചപ്പെട്ടതോടെയാണ് പുനര്‍നിർണയം നീട്ടിവെക്കാനുള്ള ഉത്തരവ് അന്നത്തെ രാഷ്ട്രപതി പിൻവലിച്ചത്. എന്നാൽ, അസമിൽ മാത്രമാണ് പുനര്‍നിർണയം നടന്നത്.
അരുണാചൽപ്രദേശ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ആളുകൾ മണ്ഡല പുനര്‍നിർണയത്തെ ശക്തമായി എതിർക്കുകയാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കെ എൻ നടരാജ് വാദിച്ചു. എന്നാൽ, മണിപ്പുരിലെ സാഹചര്യങ്ങൾ കോടതിക്ക് മനസ്സിലാക്കാൻ കഴിയുമെന്നും മറ്റ് സംസ്ഥാനങ്ങളിൽ നടപടികൾ തുടങ്ങാൻ എന്തായിരുന്നു തടസ്സമെന്നും കോടതി ചോദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..