23 December Monday

ദളിത്‌ കുടുംബത്തിന്‌ ഊരുവിലക്ക്‌:
തെലങ്കാനയിൽ 16 പേര്‍ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024


ഹൈദരാബാദ്‌
കുലത്തൊഴിൽ പിന്തുടരാത്തത്തിന്‌ തെലങ്കാനയിൽ ദളിത്‌ കുടുംബത്തിന്‌ ഊരുവിലക്ക്‌ കൽപ്പിച്ച 16 പേരെ അറസ്റ്റുചെയ്തു. മരണാനന്തരച്ചടങ്ങിൽ തപ്പുകൊട്ടുന്ന ജോലി ചെയ്യാൻ വിസമ്മതിച്ചതിനാണ്‌ മേദക്‌ ജില്ലയില്‍ മദിഗ വിഭാഗത്തിൽപ്പെട്ട കുടുംബത്തിന്‌ ഊരുവിലക്ക്‌ കൽപ്പിച്ചത്‌. ഹൈദരാബാദിൽ ജോലിചെയ്യുന്ന ബിരുദാനന്തര ബിരുദധാരികളായ രണ്ട്‌ സഹോദരന്മാർ നൽകിയ പരാതിയിലാണ്‌ പൊലീസ്‌ എസ്‌സിഎസ്‌ടി സംരക്ഷണ നിയമപ്രകാരം കേസെടുത്തത്‌.  കുടുംബത്തിന്‌ സംരക്ഷണം നൽകാൻ തെലങ്കാന ഹൈക്കോടതി പൊലീസിന്‌ നിർദേശം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top