22 December Sunday

കെജ്‌രിവാളിന്റെ ജീവൻ അപകടത്തിലെന്ന് ഭാര്യ സുനിതാ കെജ്‍രിവാൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

ന്യൂഡല്‍ഹി > ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ ജീവൻ അപകടത്തിലാണെന്ന് ഭാര്യ സുനിത കെജ്‌രിവാള്‍. ഏതോ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്റെ ഭർത്താവിനെ മദ്യനയ കേസില്‍ കുടുക്കിയതെന്ന് ജന്തർ മന്തറില്‍ നടന്ന ഇൻഡ്യ ബ്ലോക്ക് റാലിയെ അഭിസംബോധന ചെയ്ത് കൊണ്ട് സുനിത പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇൻഡ്യ ബ്ലോക്ക് നേതാക്കള്‍ ജന്ദർമന്തറില്‍ ഒത്തുകൂടിയത്. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് കെജരിവാളിനെ ജയിലില്‍ അടച്ചിരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിലായിട്ടുണ്ടാകുമെന്നും സുനിത കൂട്ടിച്ചേർത്തു. 400 കടക്കുക എന്ന മുദ്രാവാക്യം വിളിച്ച ബിജെപി 240ല്‍ ഒതുങ്ങിയെന്നും അഹങ്കാരം അല്‍പ്പം കുറഞ്ഞുവെങ്കിലും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ഇത് ജനങ്ങള്‍ തകർക്കുമെന്നും അവർഅഭിപ്രായപ്പെട്ടു.

'മാർച്ചില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് അദ്ദേഹത്തെ തെളിവുകളില്ലാതെയാണ് ജയിലിലടച്ചത്. അരവിന്ദ് കെജ്‌രിവാളുമായി മഗുന്ത റെഡ്ഡി ഒരു തവണ മാത്രമാണ് കൂടിക്കാഴ്ച നടത്തിയത്. അദ്ദേഹത്തെകൊണ്ട് നിർബന്ധിച്ച്‌ കെജ്രിവാളിനെതിരെ ഇ ഡി മൊഴി കൊടുപ്പിക്കുകയായിരുന്നു. തന്റെ ഭർത്താവ് 22 വർഷമായി പ്രമേഹബാധിതനാണ്. ഷുഗർ കൂടുന്നത് നിയന്ത്രിക്കാൻ ഇൻസുലിൻ എടുക്കാൻ അദ്ദേഹത്തിന് കോടതിയില്‍ പോകേണ്ടിവന്നു.' സുനിത പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top