17 September Tuesday
80,000 കോടി രൂപയുടെ അധികബാധ്യത 
ഉണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍

ധാതുക്കൾക്ക്‌ നികുതി ചുമത്തുന്നതിന് മുൻകാലപ്രാബല്യം ; വിധി പറയാൻ മാറ്റി സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024


ന്യൂഡൽഹി
ഖനികൾക്കും ക്വാറികൾക്കും ധാതുക്കളുള്ള ഭൂമികൾക്കും മറ്റും നികുതി ചുമത്താനുള്ള അവകാശം സംസ്ഥാനങ്ങൾക്കുണ്ടെന്ന ഭരണഘടനാബെഞ്ച്‌ വിധിക്ക്‌ മുൻകാലപ്രാബല്യമുണ്ടോയെന്ന വിഷയത്തിൽ വാദം കേൾക്കൽ പൂർത്തിയാക്കി സുപ്രീംകോടതി. ധാതുക്കൾക്കും ധാതുജന്യഭൂമികൾക്കും മറ്റും നികുതി ചുമത്താൻ സംസ്ഥാനങ്ങൾക്ക്‌ അവകാശമുണ്ടെന്ന്‌ ഈ മാസം 25ന്‌ സുപ്രീംകോടതിയുടെ ഒമ്പതംഗഭരണഘടനാബെഞ്ച്‌ 8:1 ഭൂരിപക്ഷത്തിൽ  ഉത്തരവിട്ടിരുന്നു.

ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാവുന്ന വിധിക്ക്‌ മുൻകാല പ്രാബല്യമുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന്‌ കേസുമായി ബന്ധപ്പെട്ട കക്ഷികൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന്‌,ഈ വിഷയത്തിൽ പ്രത്യേകം വാദംകേൾക്കാൻ സുപ്രീംകോടതി തയ്യാറാകുക ആയിരുന്നു. വിധിക്ക്‌ മുൻകാല പ്രാബല്യമുണ്ടെന്ന്‌ സുപ്രീംകോടതി വിധിച്ചാൽ ധാതുക്കൾക്കും മറ്റും  കേന്ദ്രസർക്കാർ ചുമത്തിയ റോയൽറ്റിത്തുക സംസ്ഥാനങ്ങൾക്ക്‌ തിരിച്ചുകൊടുക്കേണ്ടി വരും.

പൊതുമേഖലാസ്ഥാപനങ്ങൾക്കും മറ്റും 70,000–-80,000 കോടി രൂപയുടെ അധികബാധ്യത വരുമെന്ന്‌ കേന്ദ്രസർക്കാരിന്‌ വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർമെഹ്‌ത വാദിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top