23 December Monday

മദ്രസ വിദ്യാര്‍ഥികള്‍ക്ക് 
ട്രെയിനിൽ മര്‍ദനം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024


മുംബൈ
മുംബൈയില്‍ ട്രെയിനിലെ ജനറൽ കംപാര്‍ട്ട്മെന്റിൽ യാത്ര ചെയ്യുകയായിരുന്ന മദ്രസ വിദ്യാര്‍ഥികളെ മർദിച്ചു. ശനിയാഴ്‍ചയാണ് സംഭവം. മദ്യപിച്ചെത്തിയ രണ്ടുപേരാണ് വിദ്യാര്‍ഥികളെ പ്രകോപനം കൂടാതെ മര്‍ദിച്ചത്. തടയാൻ ശ്രമിച്ച യുവാവിനെയും ആക്രമിച്ചു.    സംഭവത്തെക്കുറിച്ച് കുട്ടികള്‍ വിവരിക്കുന്ന ദൃശ്യം പുറത്തുവന്നു.

പ്രകോപനമില്ലാതെയാണ് ഇവര്‍ കുട്ടികളെ മര്‍ദിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അവകാശപ്പെടുന്നെങ്കിലും ഇതുവരെ പ്രതികളെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞമാസം മഹാരാഷ്ടയില്‍ ട്രെയിനില്‍ സഞ്ചരിച്ച മുസ്ലിം വയോധികനെ സഹയാത്രികര്‍ മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top