ജയ്പുര്‍
കോൺഗ്രസ് വിട്ടെത്തിയ കൗൺസിലര്‍മാരുടെ "അഴിമതി ക്കറ' മാറാൻ ഗോമൂത്രവും ഗംഗാജലവും കലക്കി തളിച്ച് "ശുദ്ധിക്രിയ' നടത്തി രാജസ്ഥാനിലെ ബിജെപി എംഎൽഎ ബാൽമുകുന്ദ് ആചാര്യ. ജയ്പുര്‍ മുൻസിപ്പൽ കോര്‍പേറേഷൻ ഹെറിറ്റേജ് ഓഫീസിലും കൗൺസിലര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും ദേഹത്തുമാണ് ഗോമൂത്രവും ഗംഗാജലും കലക്കി തളിച്ചത്. കൗൺസിലര്‍മാര്‍ക്ക് കുടിക്കാനും നൽകി.
അഴിമതി ആരോപണത്തെ തുടര്‍ന്ന് മുഖംരക്ഷിക്കാന്‍ മേയര്‍ മുനേഷ് ഗുര്‍ജറിനെ ബിജെപി സ്ഥാനത്ത് നീക്കി. പകരം കുസും യാദവിനെ നിശ്ചയിച്ചു. കോൺഗ്രസ് വിട്ടെത്തിയ ഏഴ് കൗൺസിലര്‍മാരുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയോടെ കുസും യാദവ് വിജയിച്ചു. ബുധനാഴ്ച കുസും യാദവ് ചുമതലയേൽക്കും മുമ്പാണ് ബാൽമുകുന്ദ് ആചാര്യ ശുദ്ധിക്രിയ നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..