17 September Tuesday

‘ തട്ടിക്കൊണ്ടുപോയി 
ബിജെപിയിൽ ചേർത്തു’ ; ആരോപണവുമായി എഎപിയിൽ തിരികെയെത്തിയ കൗൺസിലർ രാം ചന്ദർ

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024


ന്യൂഡൽഹി
വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി ബിജെപിയിൽ ചേർത്തെന്ന ആരോപണവുമായി എഎപിയിൽ തിരികെയെത്തിയ കൗൺസിലർ. ഷഹബാദ് ഡയറി കൗൺസിലറും മുൻ എംഎൽഎയുമായ രാം ചന്ദറാണ്‌ ഗുരുതര ആരോപണം വിഡിയോ സന്ദേശത്തിൽ ഉന്നയിച്ചത്‌. കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ രാം ചന്ദർ മറ്റ്‌ നാലുപേർക്കൊപ്പം ബിജെപിയിൽ ചേർന്നത്‌. അന്ന്‌ രാവിലെ ആറോളം പേർ വീട്ടിൽനിന്ന്‌ ബലമായി കാറിൽകയറ്റി ബിജെപി ആസ്ഥാനത്ത്‌ എത്തിച്ചെന്നും ഇഡി, സിബിഐ ഏജൻസികളെ ഉപയോഗിച്ച്‌ ഉപദ്രവിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയെന്നുമാണ്‌ ചന്ദർ വെളിപ്പെടുത്തിയത്‌.

മകനും എഎപി നേതാക്കളും പൊലീസ്‌ കമീഷണറെ കണ്ടശേഷമാണ്‌ ബിജെപിക്കാർ വിട്ടയച്ചതെന്നും അദ്ദേഹം പറഞ്ഞു. മുൻ ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയ അടക്കമുള്ള നേതാക്കളും തട്ടിക്കൊണ്ടുപോകൽ ആരോപണം ഉന്നയിച്ചു രംഗത്തെത്തി. അതേസമയം എഎപി കുപ്രചാരണം നടത്തുകയാണെന്ന്‌ ബിജെപി പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top