02 November Saturday

ജാർഖണ്ഡിൽ എൻആർസി നടപ്പാക്കുമെന്ന്‌ ഹിമന്ത

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024


ന്യൂഡൽഹി
ബിജെപി അധികാരത്തിലെത്തിയാൽ ജാർഖണ്ഡിൽ ദേശീയ പൗരത്വ രജിസ്‌റ്റർ (എൻആർസി) നടപ്പാക്കുമെന്ന്‌ ആവർത്തിച്ച്‌ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതലക്കാരനായ അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ. ജാർഖണ്ഡിൽ സനാതന ധർമ്മത്തെ സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്നും അസം മുഖ്യമന്ത്രി തെരഞ്ഞെടുപ്പ്‌ റാലിയിൽ പറഞ്ഞു. ജാർഖണ്ഡിലെ സന്താൾ പർഗാന മേഖലയിലെ ഹിന്ദു ജനസംഖ്യ 1951ൽ 90 ശതമാനമായിരുന്നത്‌ 2011ൽ 67 ശതമാനമായി.  ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണത്തിൽ വലിയ വർധനവ്‌ വന്നു. ഹേമന്ത്‌ സോറൻ സർക്കാർ അവർക്കെതിരെ നടപടി സ്വീകരിക്കുന്നില്ല. ബിജെപി അധികാരത്തിൽ വന്നാൽ ജാർഖണ്ഡിൽ എൻആർസി നടപ്പാക്കും. നുഴഞ്ഞുകയറ്റക്കാരെ തുരത്തും–- സർമ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top